പാലക്കുന്ന്: നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി തയ്യല്‍ യന്ത്രങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബില്‍ തുടക്കമിട്ടു. അതിന്റെ ഭാഗമായി കുതിരക്കോട്ടെയും ഉദുമ കൊക്കാലിലെയും കുടുംബങ്ങള്‍ക്കുള്ള തയ്യല്‍ യന്ത്ര വിതരണം ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. അര്‍ഹരായവരെ കണ്ടെത്തി വര്‍ഷത്തില്‍ 12 പേര്‍ക്ക് തയ്യല്‍ യന്ത്രങ്ങള്‍ നല്‍കുന്ന ഈ വര്‍ഷത്തെ സര്‍വീസ് പ്രൊജക്റ്റാണിത്. പാലക്കുന്നിലെ ബേക്കല്‍ പാലസില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തില്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. പ്രമോദ് ശ്രീവത്സം അധ്യക്ഷത വഹിച്ചു. പി. എം. ഗംഗാധരന്‍, എസ്. പി. എം. ഷറഫുദ്ധിന്‍, റഹ്മാന്‍ പൊയ്യയ്യില്‍, വി. വേണുഗോപാലന്‍, പ്രദീപ്കീനേരി, റീത്ത ഗുപ്ത, കെ. ഗോപി, കുമാരന്‍ കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ : റഹ്മാന്‍ പൊയ്യയില്‍ (പ്രസി.), സതീശന്‍ പൂര്‍ണിമ, രാജേഷ് ബാബു ആരാധന (വൈ. പ്രസി.), ആര്‍. കെ. കൃഷ്ണപ്രസാദ് (സെക്ര.), കെ വിശ്വനാഥന്‍( ട്രഷ.).വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.