രാജപുരം: ഒടയംചാല്‍ ടൗണില്‍ കൃത്യമായ ഒരു ട്രാഫിക് സംവിധാനം ഇല്ലാത്തത് വിദ്യാര്‍ത്ഥികളെയും വനിതകളെയും ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഒടയംചാല്‍ യൂണീറ്റ് വ്യാപാരി വ്യാവസായി ഏകോപന സമിതി വനിതാ വിങ്ങ് അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ തുറന്നതിനു ശേഷം ഒടയംചാലില്‍ റോഡ് മുറിച്ചു കടക്കേണ്ടി വരുന്നവര്‍ ജീവന്‍ പണയം വെച്ചാണ് മുറിച്ച് കടക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ മലയോര ടൗണായ ഒടയംചാല്‍ ട്രാഫിക് സംവിധാനങ്ങള്‍ എത്രയും പെട്ടെന്ന് പരിഷ്‌കരിക്കേണ്ട നടപടികള്‍ ചെയ്യണമെന്ന് യൂണിറ്റ് വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.യോഗം കെ.വി.വി.ഇ.എസ് ഒടയംചാല്‍ യൂണിറ്റ് പ്രസിഡന്റ് ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.മേരി മാത്യു അധ്യക്ഷത വഹിച്ചു.ഇ.എന്‍ മോഹനന്‍, മാധവന്‍, ബിന്നി ജോബി, റുഖിയ സി എന്നിവര്‍ പ്രസംഗിച്ചു. യൂണീറ്റ് സെക്രട്ടറി ലിജോ ടി ജോര്‍ജ് സ്വാഗതവും വൈസ് പ്രസിഡന്‍് ആഗ്‌നസ് ജോസ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: മേരി മാത്യു (പ്രസിഡന്റ്) , ബിന്നി ജോബി (സെക്രട്ടറി), റുഖിയ സി (ട്രഷറര്‍) .