കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ജൂലൈ 5 മുതല്‍ 13 വരെ നടക്കും

രാജപുരം : കരുവാടകം ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഇരിവല്‍ കേശവ തന്ത്രി, പത്മനാഭ തന്ത്രി കൃഷ്ണദാസ് വാഴുന്നവര്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിവിധ പരിപാടികളോടെ ജൂലൈ 5 മുതല്‍ 13 വരെ നടക്കും.ജൂലൈ 5 ന് രാവിലെ 5 മണിക്ക് നടതുറക്കന്‍ ഗണപതി ഹോമം, 10 മണിക്ക് കലവറ നിറക്കന്‍, 12 മണിക്ക് ഉച്ച പൂജ, വൈകുന്നേരം 4 മണിക്ക് ആചാര്യ വരവേല്‍പ്പ്, തുടര്‍ന്ന് ശില്‍പി മാര്‍ക്കുള്ള ആദരവ്,6.30 ന് ദീപാരാധന തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍,7 മണിക്ക് ഭജന തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. ജൂലൈ 6 ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍ 8.30 ന് സദ്ഗ്രന്ഥ പരായണം, രാവിലെ 10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 6 മണിക്ക് ദീപാരാധന തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍.6.30 ന് ഭജന, കുണിത്ത ഭജനെ, കോലാട്ട (കോല്‍കളി)തുടര്‍ന്ന്, നൃത്തസന്ധ്യാവൈഭവം.ജൂലൈ 7 ന് രാവിലെ 5 മണിക്ക് ഗണപതിഹോമം തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍ രാവിലെ 10.30 ന് ആദ്ധ്യാത്മിക പ്രഭാഷണം വൈകുന്നേരം 6 മണിക്ക് ദീപാരാധന തുടര്‍ന്ന് പൂജാദികര്‍മ്മങ്ങള്‍. 6.30ന് ഭജനയും തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.ജുലൈ 8 ന് രാവിലെ 5 മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍ 10.30 ന് ആദ്ധ്യാത്മിക പ്രഭാഷണം വൈകുന്നേരം 5 മണിക്ക് വിവിധ പൂജാദി കര്‍മ്മങ്ങള്‍,6.30ന് ഭജന 7.30 ന് നൃത്തനൃത്ത്യങ്ങള്‍. ജുലൈ 9 ന് രാവിലെ 4 മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍ 9.30 ന് സമൂഹ ലളിതാ സഹസ്രനാമപരായണം 10.30 ന് മാതൃസംഗമം വൈകുന്നേരം 6 മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍ വൈകുന്നേരം 6.30 ന് ഭജന തുടര്‍ന്ന് നൃത്ത നൃത്ത്യങ്ങള്‍ ജൂലൈ 10 ന് രാവിലെ 4 മണിക്ക് മഹാഗണപതി ഹോമം തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍ 7.52 മുതല്‍ 8.49 വരെ ശുഭ മുഹൂര്‍ത്തത്തില്‍ ദുര്‍ഗ്ഗാ പരമേശ്വരിയുടെ ബിംബപ്രതിഷ്ഠ തുടര്‍ന്ന് ഗണപതി ശാസ്താവ് എന്നി ഉപദേവന്മാരുടെ ബിംബപ്രതിഷ്ഠ അഷ്ടബന്ധ ക്രിയ, മറ്റ് പൂജാദികര്‍മ്മങ്ങള്‍. രാവിലെ 11 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 6 മണി മുതല്‍ നിത്യ നൈമിത്തികം നിശ്ചയിക്കല്‍,6.30 ന് ഭജന, 7.30 ന് വിവിധ കലാപരിപാടികള്‍. ജൂണ്‍ 11 ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം പൂജാദികര്‍മ്മങ്ങള്‍. ബോധവല്‍ക്കരണ ക്ലാസ്സ് വൈകുന്നേരം 6 മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍ 6.30ന് ഭജന, 7.30 ന് നൃത്തനൃത്ത്യങ്ങള്‍. ജൂലൈ 12 ന് രാവിലെ 4 മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍ 10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം വൈകുന്നേരം 6 മണിക്ക് പൂജാദി കര്‍മ്മങ്ങള്‍.6.30ന് ഭജന 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ ജൂലൈ 13 ന് രാവിലെ അഞ്ച് മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍ 10 മണിക്ക് ഭക്തിഗാനസുധ 11.30 ന് കുണിത്ത ഭജന വൈകുന്നേരം 5 മണി മുതല്‍ കേളി തായമ്പ 6 മണിക്ക് ദീപാരാധന 7 മണിക്ക് അത്താ പൂജ ശ്രീഭൂതബലി എഴുന്നള്ളത്ത്, മേളം, വസന്തമണ്ഡപത്തില്‍ വെച്ച് പൂജ കരിമരുന്ന് പ്രയോഗം ,10 മണിക്ക് ന്യത്തോത്സവം. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *