ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ഡല്‍ഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.ഇതിനിടെ ശക്തമായ കാറ്റില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും തകര്‍ന്നു.മൂന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ശക്തമായ മഴയില്‍ നോയിഡ, ആര്‍.കെ പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത രണ്ട് മണിക്കൂറില്‍ ദില്ലിയില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജാഗ്രത നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇന്നലെ രാത്രി മുഴുവന്‍ ദില്ലിയില്‍ വ്യാപക മഴയാണ് ലഭിച്ചത്. ഇതേതുടര്‍ന്നാണ് നഗരത്തില്‍ പലയിടത്തും വെള്ളം കയറിയത്. കനത്ത മഴയെ തുടര്‍ന്ന് ദില്ലി നഗരത്തില്‍ ഗതാഗത കുരുക്കും രൂക്ഷമായി. മിന്റോ റോഡില്‍ ഒരു ട്രക്കും കാറും വെള്ളത്തില്‍ മുങ്ങി.