കാസറഗോഡ് മെര്‍ച്ചന്റ് നേവി അസോസിയേഷന്‍ രാജ്യാന്തര നാവിക ദിനം ആചരിച്ചു

പാലക്കുന്ന് : മര്‍ച്ചന്റ് നേവി അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി രാജ്യാന്തര നാവിക ദിനം വിവിധ പരിപാടികളോട് കൂടി ആചരിച്ചു.
ദേശീയ സംഘടനയായ നുസിയുടെ വിവിധ ഘടകങ്ങളിലേക്ക് കേരളത്തിന്റെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പട്ട രാജേന്ദ്രന്‍ മുദിയക്കാല്‍, സുജിത് ബാലകൃഷ്ണന്‍, രതീശന്‍ കുട്ടിയന്‍, സ്വപ്ന മനോജ്, കൂടാതെ ആള്‍ ഇന്ത്യ ലെവല്‍ ജെ ഇ ഇ മെയിന്‍സിലും ജെ ഇ ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അഭിനവ് രാജ് എന്നിവരെ അനുമോദിക്കുകയും, വൃക്ക രോഗ ബാധിതനായ പുഷ്‌കരന് ചികിത്സ ധനസഹായം നല്‍കുകയും ചെയ്തു.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി പരിപാടി ഉത്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് പി. വി. ജയരാജ് അധ്യക്ഷനായി.തുടര്‍ന്ന് നുസിയില്‍ നിന്നും മെമ്പര്‍മാരുടെ മക്കള്‍ക്ക് പഠനത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിനുള്ള ഫോറം വിതരണം നുസി കാസറഗോഡ് ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപിന്റെ നേതൃത്വത്തില്‍ നടന്നു.രക്ഷാധികാരി കമ്മിറ്റി അംഗം രാജേന്ദ്രന്‍ കണിയാമ്പാടി, വൈസ് പ്രസിഡന്റ് യു. എസ്. കൃഷ്ണദാസ്, ജോയിന്റ് സെക്രട്ടറി കെ.എ. രമേശന്‍, യൂത്ത് വിംഗ് ട്രഷറര്‍ ഷാജേഷ് ശങ്കരന്‍,വനിത വിംഗ് പ്രസിഡന്റ് വന്ദന സുരേഷ്, സെക്രട്ടറി അഞ്ജലി അശോക് എന്നിവര്‍ സംസാരിച്ചു.അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി. കെ. ഹരിദാസ് സ്വാഗതവും, ട്രഷറര്‍ മനോജ് വിജയന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *