വര്‍ണാഭമായി കേരള കേന്ദ്ര സര്‍വ്വകലാശാലാ കലോത്സവം ‘കങ്കാമ’

പെരിയ: വര്‍ണാഭമായി കേരള കേന്ദ്ര സര്‍വ്വകലാശാലാ കലോത്സവം ‘കങ്കാമ’. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു നിര്‍വ്വഹിച്ചു. സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ ആശംസ അര്‍പ്പിച്ചു. സ്റ്റുഡന്റ്സ് കൗണ്‍സില്‍ പ്രസിഡണ്ട് എ. ശ്രീഹരി സ്വാഗതവും സെക്രട്ടറി അമര്‍ ശ്യാം നന്ദിയും പറഞ്ഞു. ക്യാംപസിനെ കലോത്സവ ലഹരിയിലാഴ്ത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. വെള്ളി, ശനി ദിവസങ്ങളിലായി വിവിധ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്റ്റേജിതര മത്സരങ്ങളും ഫുട്ബോള്‍ മത്സരങ്ങളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *