രാജപുരം: പുതിയ പുസ്തകങ്ങള്‍ കണ്ടെത്താനും, വായനശാല പ്രവര്‍ത്തനം കാണാനും മനസ്സിലാക്കി പഠിക്കാനും ഒരുപറ്റം വിദ്യാര്‍ഥികള്‍ ഗ്രന്ഥശാലയില്‍ എത്തി. പുതിയ കാലത്ത് വായനശാലയുടെ പ്രവര്‍ത്തനം നേരില്‍ കണ്ടു മനസ്സിലാക്കുന്നതിന് വേണ്ടി കള്ളാര്‍ ബൂണ്‍ പബ്ലിക്ക് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ എത്തിയത്. ഒപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്താണ് അവര്‍ മടങ്ങിയത്. പ്രന്‍സിപ്പാള്‍ കെ ജെ സ്റ്റിഫാന്‍ വായനശാലയുടെ പ്രസക്തിയും പ്രവര്‍ത്തനം സംബന്ധിച്ചു വിശദീകരിച്ചു. അധ്യാപികമാരായ ജോളി കുരുവള, കെ കനകപ്രഭ ലൈബ്രോറിയേന്‍ സൗമ്യ അജേഷ് പുസ്തകങ്ങളെ പരിചയപ്പെടുത്തി