പാണത്തൂര്‍ :പാണത്തൂര്‍ വട്ടക്കയത്ത് വീടിന് തീപിടിച്ചു ഇന്ന് പുലര്‍ച്ചയാണ് സംഭവം.ആനിമൂട്ടില്‍ ജീവന്റെ വീടിനാണ് തീപിടുത്തം ഉണ്ടായത്. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു. മുറിയില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. വീട്ടില്‍ അദ്ദേഹത്തിന്റെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്യസംസ്ഥാനത്ത് അധ്യാപകനായജീവന്‍ കുടുംബസമേതം അവിടെയാണ് താമസം.ആര്‍ക്കും പരിക്കില്ല.നാട്ടുകാരെത്തി തീയണച്ചു.