സമസ്ത സ്ഥാപക ദിനംബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്‍കി എസ് വൈ എസ്

ചുള്ളിക്കര: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭയുടെ തൊണ്ണൂറ്റി ഒമ്പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൂടംകല്ല് ഗവ ബഡ്‌സ് സ്‌കൂളില്‍ എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മറ്റി മധുരപലഹാര വിതരണം നടത്തി.ബഡ്‌സ് സ്‌കൂള്‍ ഹാളില്‍ നടന്ന സംഗമത്തില്‍ ശാരീരിക അവശത അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരം നല്‍കി എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡണ്ട് ശിഹാബുദ്ദീന്‍ അഹ്‌സനി പാണത്തൂര്‍ ഉല്‍ഘാടനം ചെയ്തു.
എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ജനറല്‍ സെക്രട്ടറി മഹമൂദ് അംജദി പുഞ്ചാവി
സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി നൗഷാദ് ചുള്ളിക്കരഎന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *