കാഞ്ഞങ്ങാട്: ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുള്ള സന്ദേശം പ്രമേയം ആക്കി സ്വാന് മീഡിയ ചിത്രീകരിച്ച ‘അതിനാല്’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശന കര്മ്മംനടന്നു. സമൂഹത്തെ കാര്ന്നു തിന്നുന്ന ലഹരി ജീവിതത്തെ ഇരുള്ലാഴ്ത്തുന്നതും പിന്നീട് അവിടെ പ്രതീക്ഷയുടെ പുതുനാമ്പ് മുളയെടുക്കുന്നതും ആണ് സിനിമയുടെ ഉള്ളടക്കം. കാസര്ഗോഡ് ജില്ലയിലെ ബദിയടുക്ക തുടങ്ങി വിവിധ ഭാഗങ്ങളിലായാണ് പ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.തലശ്ശേരി അതിരൂപത ഹാളില് വച്ച് ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനി ചിത്രത്തിന്റെ പ്രകാശന കര്മ്മം നിര്വഹിച്ചു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയിലേക്ക് മദ്യവും മയക്കുമരുന്നും കടന്നുവരുമ്പോള് ഉണ്ടാകുന്ന വിപത്തുകളെ കുറിച്ച് വളരെ വ്യക്തമായി ഈ ചിത്രത്തില് പ്രതിപാദിക്കുന്നു എന്നും ഇത് അനേകര്ക്ക് വഴിവിളക്കാകും എന്ന ഉത്തമ വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ മൂല്യമായ സന്ദേശമുള്ള സമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാന് കഴിവുള്ള ഒരു സിനിമയാണിതെന്നും മയക്കു മരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം നിമിത്തം എത്രയോ ജീവിതങ്ങള് വഴിതെറ്റിപ്പോകുന്ന ഇക്കാലത്ത്, മാതാപിതാക്കള് മക്കളെ ഓര്ത്ത് വ്യാകുലപ്പെടുന്ന ഈ കാലത്ത്എല്ലാവരുടെയും കണ്ണ് തുറപ്പിക്കാന് പോരുന്ന ഒരു ചിത്രമാനിതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എക്സൈസ് ഇന്സ്പെക്ടര് ബാബുരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ചിത്രത്തിന്റെ കഥയും പ്രധാന കഥാപാത്രവും കൈകാര്യം ചെയ്തഫാദര് ചാക്കോ കുടിപ്പറമ്പില് വിശദീകരണം നടത്തി. സംവിധായകന് ഉദയന് കുണ്ടംകുഴി, തിരക്കഥാകൃത്ത് പത്മനാഭന് ബ്ലാത്തൂര്, ഛായാകന് ബാലകൃഷ്ണന് പാലക്കി, അഭിനേത്രി ഡോണ മരിയ തുടങ്ങിയവര് പങ്കെടുത്തു. സ്വാന് മീഡിയ നിര്മ്മിച്ച ചിത്രത്തിന്റെ കഥ ഫാദര് ചാക്കോ കുടിപ്പറമ്പിലും തിരക്കഥ പത്മനാഭന് ബ്ലാത്തൂരും ആണ് നിര്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ബാലകൃഷ്ണന് പാലക്കിയും സംവിധാനം ഉദയന് കുണ്ടംകുഴിയുമാണ്. ചമയം ജനന് കാഞ്ഞങ്ങാടും എഡിറ്റിംഗ് ജയവിജയ ആലക്കോടും , സംഗീതം ജി. കെ. യും ഗ്രാഫിക്സ് രഞ്ജിത്ത് ഭാര്ഗവിയും ശബ്ദ മിശ്രണം റിഥം സ്റ്റുഡിയോ അക്കര ഫൗണ്ടേഷനും , ഡബ്ബിങ് നിധീഷ് ബേഡകവും നിര്വഹിച്ചിരിക്കുന്നു. മറ്റു സാങ്കേതിക പ്രവര്ത്തകരായി രാജേഷ് പാണ്ടി, ശ്രീജ അടൂര് സുധാകരന് പാണ്ടി എന്നിവരും ചിത്രത്തിന് പിന്നില് പ്രവര്ത്തിച്ചിട്ടുണ്ട്.ഫാദര് ചാക്കോ കുടിപ്പറമ്പില്, സനല് പാടിക്കാനം,ഡോണ മരിയ, ബാലാമണി അന്നൂര്എന്നിവര് ഈ ചിത്രത്തില് മുഖ്യ വേഷത്തില് എത്തി.