അമ്പലത്തറ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ അമ്പലത്തറയില്‍ നിര്‍മ്മിച്ച പകല്‍വീട് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് കെട്ടിടത്തിനായി സ്ഥലം സൗജന്യമായി സംഭാവന നല്‍കിയ അമ്പലത്തറ കസ്തൂര്‍ബാ മഹിളാ സമാജം പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍, എം.ജി. പുഷ്പ ,പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ എ. വി. കുഞ്ഞമ്പു, എട്ടാം വാര്‍ഡ് മെമ്പര്‍ സി. കെ. സബിത,അനൂപ്, കൃഷ്ണകുമാര്‍, മുസ്തഫ പാറപ്പള്ളി, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത സ്വാഗതവും ജോര്‍ജ് അമ്പലത്തറ നന്ദിയും പറഞ്ഞു