കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മടിക്കൈ ആലംപാടി ജി.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു

മടിക്കൈ : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആലംപാടി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്ഥാപിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. കെ. വിജയന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. സത്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ജി. പുഷ്പ, മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം. രജിത, പി.പി. ലീല, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് എം. വി. ബാബു, കെ.എം. ഷാജി ശാര്‍ങ്ങാധരന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ രാജന്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.ടി.വി. സൗമ്യ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത സ്വാഗതവും ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ ആലംപാടി പ്രധാനാധ്യാപകന്‍ സി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *