കുട്ടികള്‍ക്ക് കൈത്താങ്ങുമായി ബേക്കല്‍ ആഞ്ജനേയ ബ്രദേര്‍സ് ആന്‍ഡ് യു എ.ഇ

ബേക്കല്‍: കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാമൂഹ്യ സാംസ്‌കാരിക കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ ബ്രദര്‍സ് ബേക്കല്‍ ആന്‍ഡ് യുഎഇ ബേക്കല്‍ ഗവ. ഫിഷറീസ് എല്‍. പി. സ്‌കൂളില്‍ കമ്പ്യൂട്ടര്‍ പ്രിന്റ്‌റര്‍ നല്‍കി. ക്ലബ് ഭാരവാഹികളായ രജേഷ്, ഉണ്ണി എന്നിവര്‍ ചേര്‍ന്ന് പ്രധാനാധ്യാപകന്‍ ടി. ചന്ദ്രന് പ്രിന്റര്‍ കൈമാറി. വാര്‍ഡ് അംഗം ഷൈനി, പിടിഎ വൈസ് പ്രസിഡന്റ് മണി, എസ്എസി പ്രസിഡന്റ് പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *