രാവണീശ്വരം സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

രാവണീശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രധാനാധ്യാപിക ബിന്ദു പി ലഹരി വിരുദ്ധ ദിന സന്ദേശം കൈമാറി. പ്രത്യേക അസംബ്ലയില്‍ സ്‌കൂള്‍ ലീഡര്‍ ഭവ്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്നു ഹോസ്ദുര്‍ഗ് ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ കെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് കൈകാര്യം ചെയുകയുണ്ടായി.കുട്ടികള്‍ ജാഗ്രതയോടുകൂടി സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തേണ്ട സമയമാണ് കടന്നു പോകുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. സീനിയര്‍ അസിസ്റ്റന്റ് പ്രേമ.ബി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ അറിയിച്ചു സംസാരിച്ചു. ലഹരി വിരുദ്ധ ക്ലബ്ബിന്റെ ചാര്‍ജ് വഹിക്കുന്ന ൗെിശവേമ ടീച്ചര്‍ നന്ദി അറിയിച്ചു സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *