രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റിന്റെ (ഞ ഛ ജഹമി)േ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് എന്‍ സരിത നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരികാലായില്‍ , കൃഷ്ണകുമാര്‍ എം, എസ് എംസി ചെയര്‍മാന്‍ ബി അബ്ദുള്ള , മദര്‍ പി ടി എ പ്രസിഡന്റ് രസിത പി, പി ടി എ വൈസ് പ്രസിഡന്റ് ഉമ്മര്‍ സി കെ, സീനിയര്‍ അസിസ്റ്റന്റ് മെറീന ആന്റണി എന്നിവര്‍ സംസാരിച്ചു.പ്രധാനധ്യാപിക ബിജി ജോസഫ് കെ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ജോബി ജോസ് നന്ദിയും പറഞ്ഞു.