കാഞ്ഞങ്ങാട്: മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2023 – 24 വര്‍ഷത്തില്‍ ക്ലബ്ബ് പരിധിയില്‍നിന്ന് എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും 2023- 24 വര്‍ഷത്തില്‍ മടിയന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിന്നും എല്‍.എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി അനുമോദിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം സെറീന സലാം അനുമോദനവും ഉപഹാര വിതരണവും നടത്തി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ്ബ് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇന്ദിര നാരായണന്‍ അധ്യക്ഷയായി. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ്, ബാലസംഘം ഏരിയ പ്രസിഡണ്ട് ജിതിന്‍കുമാര്‍, ഡി.വൈ.എഫ്.ഐ അജാനൂര്‍ മേഖലാ കമ്മിറ്റി മെമ്പര്‍ മഞ്ജു സന്ദീപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ലബ്ബ് എക്‌സിക്യൂട്ടീവ് മെമ്പര്‍ എ. സരോജിനി നാരായണന്‍ സ്വാഗതവും ടി.വി. കുഞ്ഞി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.