കവയിത്രി നാട്ടാംകല്ല് ഭാര്‍ഗവിയമ്മയുടെ പുസ്തകശേഖരം ഏറ്റെടുത്ത് ജോസഫ് മുണ്ടശ്ശേരി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം

പെരിയ : രാവണേശ്വരം നാട്ടാങ്കല്‍ പ്രദേശവാസിയായ കവയത്രിയും എഴുത്തുകാരിയുമായ ഭാര്‍ഗവിയമ്മയുടെ സ്വന്തം രചന പുസ്തകങ്ങളുടെയും പുസ്തക ശേഖരങ്ങളുടെയും സ്വീകരിക്കല്‍ ചടങ്ങ് ഭാര്‍ഗവിയമ്മയുടെ നാട്ടാങ്കലിലുള്ള ഭവനത്തില്‍ വച്ച് നടന്നു. ഭാര്‍ഗവീയമ്മയുടെ സ്വന്തം രചനകളായ വര്‍ത്തമാനം എന്ന കഥ സമാഹാരവും പഴമയുടെ പുരാവൃത്തം എന്ന പഠനവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ മുത്തശ്ശി കഥയിലെ ബേക്കല്‍, നീര്‍ക്കുമിളകള്‍, ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ ,പോരാട്ട വീഥിയില്‍ കരുത്തോടെ, ഗോത്ര സ്മൃതി, അസ്വസ്ഥ പര്‍വ്വം, വാക്കുകളുടെ അരങ്ങ്, മാട്ടിറച്ചിയുടെ മഹാഭാരതം പുലിമട, പ്രണയം, ഗ്ലോബല്‍ ഡോട്ട് കോം തുടങ്ങിയ മറ്റുള്ളവരുടെ രചനകളും ചടങ്ങില്‍ വച്ച് ജോസഫ് മുണ്ടശ്ശേരി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് കൈമാറി. രാജേന്ദ്രന്‍ കോളിക്കര പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഭാര്‍ഗവി അമ്മയുടെ പുസ്തകങ്ങളും മറ്റ് പുസ്തക ശേഖരവും ഗ്രന്ഥാലയം പ്രസിഡണ്ട് കെ. വി.കുഞ്ഞിരാമന്‍ ഭാര്‍ഗവി അമ്മയില്‍ നിന്ന് ഏറ്റുവാങ്ങി. എ. വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി.പുഷ്പ, ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് സാവിത്രി, വി. നാരായണന്‍, കാര്‍ത്യായനി, രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി. പി. ഭാസ്‌കരന്‍ സ്വാഗതവും വി.രാജന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *