ഉദുമ : ജോലി നഷ്ടപെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തണമെന്നും മുഴുവന്‍ പ്രവാസികള്‍ക്കും ക്ഷേമനിധിയില്‍ തുക അടക്കാതെ തന്നെ ക്ഷേമ പെന്‍ഷന്‍ അനുവധിക്കണമെന്നും നിലവില്‍ ലഭിക്കുന്ന നാമമാത്രമായ പെന്‍ഷന്‍ തുക അയ്യായിരമായി വര്‍ദ്ധിപ്പികണമെന്ന് പ്രവാസി കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു. കെ എം അമ്പാടി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കണ്ണന്‍ കരുവാക്കോട്, അബ്ദുള്‍ സലാം കളനാട്, രാഘവന്‍ മുതിര, കൊച്ചി അപ്പക്കുഞ്ഞി,പപ്പന്‍ പരിയാരം, ഇ.കെ.നാരായണന്‍, എം.കെ അബ്ദുള്ള,പി. ആര്‍.ചന്ദ്രന്‍, പി.. രമേശന്‍, ശശിധരന്‍ ഉദയമംഗലം, പി. വി. സുധാകരന്‍, ശ്രീജിത്ത് ബേക്കലം,നാരായണന്‍ ഹോട്ടല്‍ വളപ്പ്, കൃഷ്ണന്‍ പള്ളം എന്നിവര്‍ പ്രസംഗിച്ചു .