ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വായന വാരത്തോടനുബന്ധിച്ച് പ്രഭാഷണവും കുട്ടികളുമായുള്ള സംവാദവും സംഘടിപ്പിച്ചു

രാജപുരം :ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വായന വാരത്തോടനുബന്ധിച്ച് വായനയും എഴുത്തിന്റെ വഴികളും എന്ന വിഷയത്തെ ആസ്പദമാക്കി മഹാകവി പി അവാര്‍ഡ് ജേതാവ് ദിവാകരന്‍ വിഷ്ണുമംഗലം പ്രഭാഷണവും കുട്ടികളുമായുള്ള സംവാദവും നടത്തി.ഒരു പുസ്തകം വായിക്കുമ്പോള്‍ നാം അതിലൂടെ പല സംസ്‌കാരങ്ങളെയും ജീവിതങ്ങളെയും അറിയുന്നുവെന്നും മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന അദൃശ്യ ഹസ്തങ്ങളാണ് ഓരോ പുസ്തകം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.ചെറുപനത്തടിയില്‍ പുതിയതായി ആരംഭിച്ച വിജയകല ഗ്രന്ഥാലയത്തിലേക്ക് സംഭാവനയായി നല്‍കാന്‍ കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ഈ ചടങ്ങില്‍ വെച്ച് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ ഗ്രന്ഥാലയം പ്രസിഡന്റ് ഗംഗാധരന്‍ കൈമാറി. സ്‌കൂള്‍ മലയാളം വിഭാഗം മേധാവി ഷാന്റി ടി എം സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ഐറിന്‍ അന്ന വര്‍ഗീസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *