എന്‍മകജെ പഞ്ചായത്തിലെ പെര്‍ള ബജകുഡ്‌ലു സായി ഗ്രാമത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി അനുവദിച്ച വീടുകളില്‍ താമസിക്കുന്നവര്‍ക്കാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ സൗജന്യമായി മരുന്നുകളും മറ്റും ആരോഗ്യവകുപ്പ് ലഭ്യമാക്കി’ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് ക്യാമ്പ് നടത്തിയത്. എന്‍ഡോ സള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ സുര്‍ജിത് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസ് പെര്‍ള കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. 30 രോഗികളെ മെഡിക്കല്‍ക്യാമ്പില്‍ പരിശോധിച്ചു രണ്ടു രോഗികളെ വീടുകളില്‍ പോയി ഡോക്ടര്‍മാര്‍ പരിശോധന നടത്തി.