കാഞ്ഞങ്ങാട്: ഇന്ത്യയില്‍ ബി.ജെ.പി ഒരു അപ്രതിരോധ്യ ശക്തിയല്ലെന്നും പാവങ്ങളുടെയും നടന്നവരുടെയും വിയര്‍ത്തവരുടെയും രാഷ്ട്രീയ വിജയമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സി.എം പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. സി.എം.പി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു. സി.പി. ജോണ്‍. 40 വര്‍ഷം മുമ്പ് എം.വി.ആര്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് സി.പിഎമ്മിനകത്ത് നടന്നുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ സെക്രട്ടറിയേറ്റംഗം വി.കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി. സി.എ അജീര്‍, എക്‌സിക്യൂട്ടിവ് അംഗം വി.കമ്മാരന്‍. സി വി. തമ്പാന്‍, കെ.എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി സുധിഷ് കടന്നപ്പള്ളി, കെ.എം.എഫ്. സംസ്ഥാന സെക്രട്ടറി, കാഞ്ചന മേച്ചേരി. ജില്ല ആക്ടിംഗ് സെക്രടറി ടി വി ഉമേശന്‍, എം.ടി കമലാക്ഷി,, കെ. വി. സാവിത്രി എന്നിവര്‍ സംസാരിച്ചു.