മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലെ കുഞ്ഞു വായനക്കാര്‍ക്കായി പുസ്തകങ്ങളുമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും എത്തി. വായനാ മാസാചരണത്തിന്റെ ഭാഗമായി കോളേജിലെ മലയാളം വിഭാഗത്തിന്റെയും സ്‌കൂള്‍ ലൈബ്രറിയുടെയും നേതൃത്വത്തിലാണ് പുസ്തകങ്ങള്‍ നല്‍കപ്പെട്ടത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ സജി എം എ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പയസ് ടെന്‍ത് കോളേജിലെ മലയാളം വിഭാഗം അധ്യാപിക അതുല്യ കുര്യാക്കോസ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. പരിപാടികള്‍ക്ക് സുരേഷ്‌കുമാര്‍ വി കെ, അനുപ്രിയ പി വി, ഏബല്‍ ജസ്റ്റിന്‍, ജെയിംസ് സിബി, ശ്രുതി ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിന്‍ ജിമ്മി ജോര്‍ജ് നന്ദി പറഞ്ഞു. വായനാ ക്വിസിലെ യു പി വിഭാഗം വിജയികളായ അന്ന വിനോദ്, ഗൗരി കൃഷ്ണ, അല്ന സോണിഷ്, എല്‍ പി വിഭാഗം വിജയികളായ നവദേവ് ഗംഗന്‍, എയ്ഡന്‍ ഷൈജു എന്നിവര്‍ക്കുള്ള സമ്മാനങ്ങളും നല്‍കപ്പെട്ടു.