രാജപുരം: അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തോടനുബന്ധിച്ച് കോടോത്ത് ഡോ : അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെയും എസ്.പി.സിയുടെയും നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ കാളിദാസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ.അശോകന്‍ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് സൗമ്യ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാബു പി എം ഒളിമ്പിക്‌സ് സന്ദേശം നല്‍കി. രാജപുരം എ എസ്.ഐ രതി, സി.പി.ഒ വിനോദ് കുമാര്‍ ,സീനിയര്‍ അധ്യാപകന്‍ പ്രശാന്ത് പി.ജി, കായികാധ്യാപകന്‍ കെ. ജനാര്‍ദ്ദനന്‍, അബ്ദുള്‍ റഹ്മാന്‍ കെ.ടി.കെ, ഹരീഷ് എം, ബിജോയ് സേവ്യര്‍, സുകുമാരന്‍ കെ. ഐ ,നിഷാന്ത് രാജന്‍,രസിത മേയ്‌സണ്‍, സൗമ്യ,സുനിത കെ, വിദ്യ കെ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.