പാണത്തൂര്‍: ലോക സംഗീത ദിനത്തില്‍ ജി ഡബ്ല്യു എച്ച് എസ് പാണത്തൂര്‍ സ്‌കൂളില്‍ വിവിധ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് സംഗീതവിരുന്നൊരുക്കി. കലാവിരുന്ന് പനത്തടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ് ഉദ്ഘാടനം നിര്‍വഹിച്ചു.സപ്ത സ്വരങ്ങള്‍ എന്ന സങ്കല്പത്തില്‍ വിവിധ കലാമേഖലകളില്‍ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരായ
ഗോപിനാഥ് (ഹാര്‍മോണിയം ),രാജേഷ് കുന്നുംകൈ (തബല), ജിഷ്ണു (ഓടക്കുഴല്‍), അജേഷ് (വയലിന്‍ ),അനുഗ്രഹ് (ചെണ്ട ) എന്നിവര്‍ ഏഴ് വിളക്കുകളില്‍ തിരി തെളിയിക്കുകയും അവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് പി തമ്പാന്‍ അധ്യക്ഷത വഹിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍മാരായ സവിത,മനീഷ,അഞ്ജു എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍ എ എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മെറീന നന്ദിയും പറഞ്ഞ തുടര്‍ന്ന് കലാകാരന്മാര്‍ വ്യത്യസ്ത വാദ്യോപകരണങ്ങള്‍ പരിചയപ്പെടുത്തുകയും കുട്ടികളും അധ്യാപകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യോഗാ ദിനാചരണത്തിന്റെ ഭാഗമായുള്ള എസ്പിസി കുട്ടികളുടെ യോഗ നൃത്താവതരണവും നടന്നു സംഗീത അധ്യാപികയായ സംഗീത അനൂപ്, സീനിയര്‍ അസിസ്റ്റന്റ് രാജേഷ് വി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.