ഉദുമ: കേരള സര്‍ക്കാര്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്റര്‍, ഹോമിയോ ഡിസ്പെന്‍സറി ഉദുമ, ഉദുമ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗ പ്രദര്‍ശനവും യോഗ ഡാന്‍സും സംഘടിപ്പിച്ചു. അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ പ്രമേയം. ഉദുമ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് കഴിഞ്ഞ ഒരു വര്‍ഷമായി സൗജന്യ യോഗ പരിശീലനം നേടിയ നൂറോളം പേര്‍ യോഗ പ്രദര്‍ശനം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേയര്‍പേഴ്സണ്‍ സൈനബ അബൂബക്കര്‍, അംഗങ്ങളായ എന്‍ ചന്ദ്രന്‍, അശോകന്‍ വി കെ, നഫീസ പി, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സി കെ ഭാഗ്യലക്ഷ്മി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി എസ് ദീപ്തി, പ്രധാനധ്യാപിക എസ്. രാധാലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഗവ.ഹോമിയോ ഡിസ്പെന്‍സറി ഉദുമയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.രതീഷ് പി സ്വാഗതവും യോഗ ട്രെയിനര്‍ പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് യോഗ ഡാന്‍സും അവതരിപ്പിച്ചു.