കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചാരിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത ആയുര്‍വേദ ഡോക്ടറും മികച്ച യോഗ തെറാപ്പിസ്റ്റുമായ ഡോ.സുമ എ. പി ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിത്യജീവിതത്തില്‍ യോഗയിലൂടെ മാനവരാശിക്ക് കൈവരിക്കാവുന്ന മാനസികോല്ലാസത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ഉദ്ഘാടന ഭാഷണത്തില്‍ ഡോക്ടര്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ യോഗാദ്ധ്യാപിക ദിവ്യ ദിവാകര്‍ എന്നിവര്‍ നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളായ മീനാക്ഷി മന്ത്ര, ശ്രീഹിത ശ്രീകുമാര്‍, മുഹമ്മദ് ഷഹബാസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ നടത്തിയ അത്ഭുതപ്പെടുത്തുന്ന യോഗാഭ്യാസപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.