പാലക്കുന്ന് : അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രാജ്യാന്തര യോഗാദിനാചരണം ആഘോഷിച്ചു. അതിന്റെ ഭാഗമായി പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസിലെ കുട്ടികള്‍ യോഗാപരിശീലനത്തിന് തുടക്കമിട്ടു. ബേബി സഹനയും ജിയ ജഗദീഷുമായിരുന്നു പരിശീലകര്‍. യോഗ പരിശീലനത്തിന് പുറമെ യോഗ ക്വിസും നടത്തി.ആഘോഷപരിപാടി ഉദ്ഘാടനം വിദ്യാഭ്യാസ സമിതി ട്രഷറര്‍ എ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ അധ്യക്ഷത വഹിച്ചു. സ്വപ്ന മനോജ്, കെ.വി രമ്യ കെ. വി. സുധ എന്നിവര്‍ പ്രസംഗിച്ചു.