ഉദുമ : ബി. എസ്. എന്‍. എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ഇപ്പോള്‍ ഉദുമ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയിലും പ്രവര്‍ത്തനമാരംഭിച്ചു. ഉദുമ പാക്യാര, ബാര മേഖലയില്‍ കെ.കെ.അഷ്റഫ്, ചന്ദ്രന്‍ ദേവിക സ്റ്റുഡിയോ എന്നിവര്‍ക്ക് കണക്ഷന്‍ നല്‍കി ബി എസ് എന്‍ എല്‍ കാസറഗോഡ് ഡി. ജി. എം മുരളി.പി ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ ഭാരത് ഉദ്യമി സ്‌കീം പ്രകാരമാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്. ചടങ്ങില്‍ ഹിദായത്തുള്ള.വി.പി , മുഹമ്മദ് കുഞ്ഞി.എ, ശ്രീനാഥ്.പി, കാര്‍ത്തിക്, പ്രസന്നകുമാര്‍.ബി.എം( എ. ജി. എം. ഇന്‍ഫ്രാ കാസറഗോഡ്), വിജയകുമാര്‍ അഡിഗ (എ. ജി. എം. ട്രാന്‍സ്മിഷന്‍ കാസറഗോഡ്), സുരേന്ദ്രന്‍.പി.പി (എസ്.ഡി.ഇ കൊമേര്‍ഷ്യല്‍ ഓഫീസര്‍ കാഞ്ഞങ്ങാട്), വിനോദ് കുമാര്‍.കെ ജെ.ടി.ഒ (ബി.ബി.എം കാഞ്ഞങ്ങാട് ) എന്നിവര്‍ സംബന്ധിച്ചു.