രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വായനാവാരാചരണം ഹൊസ്ദുര്‍ഗ്ഗ് ബി ആര്‍ സി ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്ററും കലാസാഹിത്യ പ്രവര്‍ത്തകനുമായ ഡോ. കെ വി രാജേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍കൊട്ടോടി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്‍മാന്‍ ബി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി സുമതി തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബിജി സ്വാഗതവും വിദ്യാരംഗം കോഡിനേറ്റര്‍ അംബിക നന്ദിയും പറഞ്ഞു .തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.ഇമ്മിണി ബെല്യൊരാള്‍ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടന്നു.