പാലക്കുന്ന് : കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറായി (ഡി. ഡി. ഇ) ഉദുമ സ്വദേശി ടി. വി. മധുസൂദനന് സ്ഥാനക്കയറ്റം. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപകനായിരിക്കെ കഴിഞ്ഞ ഓഗസ്റ്റിലാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറായി (ഡി. ഇ.ഒ ) സ്ഥാനക്കയറ്റം കിട്ടി കോതമംഗലത്ത് ചുമതല ഏറ്റെടുത്തത്.മിക്കവാറും ചൊവ്വാഴ്ച കാസര്‍കോട് ഡി. ഡി. ഇ യായി ചുമതലഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ നാട്ടിലെത്തിയെങ്കിലും കോതമംഗലത്ത് ഒരുക്കിയിട്ടുള്ള യാത്രയയപ്പില്‍ പങ്കെടുക്കാന്‍ അങ്ങോട്ടേക്ക് പോകാനുണ്ട്. പ്രമോഷന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും സ്വന്തം ജില്ലയില്‍ തന്നെ സ്ഥാനം ഏറ്റെടുക്കാന്‍ അവസരം കിട്ടിയതിലും ഏറെ സന്തോഷമുണ്ടെന്നും നാട്ടുകാരുടെ മധുമാഷ് പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ നാട്ടിലെത്തിയ മധുസൂദനന്‍ ഡിഡിഇ യായി ചാര്‍ജെടുക്കും മുന്‍പേ ആദ്യമെത്തിയത് താന്‍ പഠിച്ചതും ഏറെക്കാലം പ്രഥമാധ്യപകനായി ജോലി ചെയ്തതുമായ ഉദുമ സ്‌കൂളിലായിരുന്നു