രാജപുരംഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാവാരത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് സുരേന്ദ്രന്‍ കെ പട്ടേല്‍ നിര്‍വ്വഹിച്ചു

രാജപുരം : രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാവാരത്തിന്റെ ഉദ്ഘാടനം അമേരിക്കന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജുഡീഷ്യല്‍ ഡിസ്ട്രിക്ട് ജഡ്ജ് ജസ്റ്റിസ് സുരേന്ദ്രന്‍ കെ പട്ടേല്‍ നിര്‍വ്വഹിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു.

വലിയ സ്വപ്നങ്ങള്‍ കാണണമെന്നും , ആ സ്വപ്ന സാക്ഷാത്കാരത്തിനായി കഠിനാധ്വാനം ചെയ്യണമെന്നും അങ്ങനെ ചെയ്താല്‍ ഒരു ശക്തിക്കും ലക്ഷ്യം നേടുന്നതില്‍ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാനാവില്ലായെന്നും കുട്ടികളെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരിച്ചിറ, പ്രിന്‍സിപ്പാള്‍ ജോബി ജോസഫ്, പി ടി എ പ്രസിഡണ്ട് കെ.എ പ്രഭാകരന്‍, മിനി ജോസഫ് നെല്ലിക്കാക്കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *