പാലക്കുന്ന്: കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം പ്രശ്‌സ്ത സാഹിത്യകാരിയും അധ്യാപികയുമായ സുനിമോള്‍ ബളാല്‍ ഉദ്ഘാടനം ചെയ്തു.വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം, രക്ഷിതാക്കള്‍ക്ക് ആസ്വാദനക്കുറിപ്പ് മത്സരം, ഒരാഴ്ചത്തെ ദിനപത്രങ്ങളെ അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് ക്വിസ് മത്സരം,ലൈബ്രറി സന്ദര്‍ശനം,വായനാ മത്സരം മുതലായ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പി.ടി.എ.പ്രസിഡന്റ് ജഗദീശ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക പി.ആശ ടീച്ചര്‍, എസ്.ആര്‍.ജി.കണ്‍വീനര്‍ മുഹമ്മദ് സലീം എന്നിവര്‍ പ്രസംഗിച്ചു