വേലാശ്വരം :ഗവ: യു പി. സ്‌കൂളിലെ വായനാവാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത നടനും നാടക സംവിധായകനും നാടന്‍ പാട്ട് കലാകാരനുമായ ഉദയന്‍ കുണ്ടംകുഴി നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷത വഹിച്ചു. കുമാരി അഭിരാമി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന്റെ ഭാഗമായി വായനാ വെളിച്ചത്തിലേക്ക് പ്രമോദ് മാസ്റ്റര്‍ നല്‍കിയ പുസ്തകങ്ങള്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി. വിഷ്ണു നമ്പൂതിരി ഏറ്റുവാങ്ങി. പ്രമോദ് മാസ്റ്റര്‍ വായനാനുഭവം പങ്കുവെച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് കെ.വി. സുനില്‍കുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ പി.വി.അജയന്‍ , മദര്‍ പി.ടി.എ പ്രസിഡണ്ട് കെ ജയശ്രീ , സീനിയര്‍ അസിസ്റ്റന്റ് കെ.വി.ശശികുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ. ഉമാദേവി, കെ.വി.രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി.വിഷ്ണുനമ്പൂതിരി സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ കെ.വി. രമ്യ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉദയന്‍കുണ്ടംകുഴിയും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍പാട്ട് കലാപരിപാടികളും അരങ്ങേറി. വായനാദിനക്വിസ്, പുസ്തക പ്രദര്‍ശനം, നല്ല വായന,പുസ്തകപരിചയം, വാര്‍ത്താവായന ,ആസ്വാദനക്കുറിപ്പ്, എഴുത്തുകാരെ പരിചയപ്പെടല്‍, അമ്മവായന , കുട്ടികളുടെ ഡിജിറ്റല്‍ പത്രം, സാഹിത്യ ആല്‍ബം, പോസ്റ്റര്‍ രചന, കുട്ടികളുടെ ആകാശവാണി, ഡിജിറ്റല്‍ പതിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങി അധ്യയനവര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.