കാഞ്ഞങ്ങാട് : കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും പ്രധാന പ്രവര്‍ത്തകനുമായിരുന്ന പി.എന്‍.പണിക്കരുടെ ചരമദിനമായ വായനാദിനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറി സമുചിതമായി ആചരിച്ചു. നഗരസഭാ ടൗണ്‍ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ വായന എന്ന വിഷയത്തില്‍ സുജിത്ത് കൊടക്കാട് പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പ്രഭാവതി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ലത ആരോഗ്യ സ്റ്റാന്‍ഡി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സരസ്വതി എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ലൈബ്രറി കമ്മിറ്റി കണ്‍വീനര്‍ കെ.രവീന്ദ്രന്‍ സ്വാഗതവും ലൈബ്രറി കമ്മിറ്റി അംഗം ഫൗസിയ ഷെരീഫ് നന്ദിയും പറഞ്ഞു. മുനിസിപ്പല്‍ ലൈബ്രറിയുടെ വായന വാരാചരണത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ 25 വരെ തീയതികളില്‍ പുസ്തക അവലോകനം ഓണ്‍ലൈനായി നടത്തും. സി.വി.ബാലകൃഷ്ണന്‍, യു.പ്രസന്നകുമാര്‍, ഒ.പി.സുരേഷ്, ഡോ.കെ.വി.സജീവന്‍, സംഗീത.ടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ഡോ.പി.മഞ്ജുള എന്നിവര്‍ പുസ്തക അവലോകനം നടത്തും.