ഇരിക്കൂര് : കേരളത്തിന് മാതൃകയാവുകയാണ് ഇരിക്കൂര് ഗവ ഹയര് സെക്കന്ഡറി സ്കൂളിലെ 1998 പത്താം ക്ലാസ്സ് വിദ്യാര്ത്ഥികള്.ഓലപ്പുര എന്ന പൂര്വ്വ വിദ്യാര്ഥി സമന്വയ വേദി സംസ്ഥാന തലത്തില് പ്ളസ് ടൂ വരെയുള്ള വിദ്യാര്ഥികള് പ്രസിദ്ധീകരിച്ച മികച്ച കവിതാ പുസ്തകത്തിന് ഓലപ്പുര സാഹിത്യ പുരസ്കാരം വായനാദിനത്തില് സമ്മാനിച്ചു.കാസര്കോട് ജില്ലയിലെ ബല്ല ഹയര് സെക്കണ്ടറി സ്ക്കൂള് പ്ളസ് ടൂ വിദ്യാര്ഥിനിയായ സിനാഷയ്ക്ക് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനിച്ചു.പ്രത്യേകജൂറി പുരസ്കാരം പാലക്കാട് ജില്ലയിലെ പൊമ്പ്ര യു പി സ്കൂള് അഞ്ചാം ക്ളാസ് വിദ്യാര്ഥിനി അല്ഹ സീന് സമ്മാനിച്ചു.ഇരിക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ഫാത്തിമ അധ്യക്ഷത വഹിച്ചു.കണ്ണൂര് ജില്ല അസി.കലക്ടര് ഗ്രന്ഥേ സായികൃഷ്ണ വിശിഷ്ടാതിഥി യായിരുന്നു.എഴുത്തുകാരന് സുകുമാരന് പെരിയച്ചൂര് വായനാദിനസന്ദേശം നല്കി.ചടങ്ങില് ഇരിക്കൂര് എ ഇ ഒ ഗിരീഷ് മോഹന്,പ്രിന്സിപ്പല് റീന ,ഹെഡ് മിസ്ട്രസ്സ് വിസി ശൈലജ ,പിടിഎ പ്രസിഡന്റ് അബ്ദുല്ല ഹാജി, മുരളീധരന് പട്ടാന്നൂര്,എം വി മുരളീധരന്,മനോജ് കല്യാട്,എം പി ജലീല്, സി കെ.നിഷാറാണി, വി വി സുനേഷ്, പ്രീത ശിവദാസന്,ബിജു വട്ടക്കില്, വിജേഷ് ഊരത്തൂര്, അനീഷ് ഉത്രാടം, സുനില് കുമാര് ബ്ലാത്തൂര്,സോജ , ജാനകി കിണ്ട്യന് എന്നിവര് സംസാരിച്ചു.