വൈദ്യുതി മുടങ്ങിയതില്‍ രോഷം! കൊല്ലത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വ്യാപാരി മര്‍ദ്ദിച്ചതായി പരാതി

വൈദ്യുതി മുടങ്ങിയതു മൂലം കച്ചവടം തടസ്സപ്പെട്ടതില്‍ പ്രകോപിതനായ വ്യാപാരി, അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്

കൊല്ലം പള്ളിമുക്ക് എന്‍.എസ് സഹകരണ ആശുപത്രിക്ക് സമീപം കേബിള്‍ അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. പള്ളിമുക്ക് സെക്ഷനിലെ സബ് എഞ്ചിനീയര്‍ ജിഷ, ഓവര്‍സീയര്‍ മുഹമ്മദ് നൗഫല്‍ എന്നിവര്‍ക്കാണ് വ്യാപാരിയുടെ മര്‍ദ്ദനമേറ്റത്. വൈദ്യുതി മുടങ്ങിയതു മൂലം കച്ചവടം തടസ്സപ്പെട്ടതില്‍ പ്രകോപിതനായ വ്യാപാരി, അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *