പാലക്കുന്ന്: പതിനായിരങ്ങള്‍ ഉത്സവം കാണാനെത്തുമ്പോള്‍ അവര്‍ക്ക് തടസ്സങ്ങള്‍ ഇല്ലാതെ നിയന്ത്രണമേറ്റെടുക്കാന്‍ കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വളണ്ടിയര്‍ കമ്മിറ്റിയുടെ കീഴില്‍ 500 ലേറെ വളണ്ടിയരെ തിരഞ്ഞെടുത്തു.
അവരില്‍ രജിസ്റ്റര്‍ ചെയ്ത 100 പേര്‍ക്ക് ട്രോമാകെയര്‍ പരിശീലനം നല്‍കി. വളണ്ടിയര്‍ കമ്മിറ്റിയും സോഷ്യല്‍ മീഡിയ കമ്മിറ്റിയും സംയുക്തമായി ട്രാക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനം മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി
ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു.ട്രാക്ക് പ്രസിഡന്റ് എം. കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി.
എം.വി.ഐ. എം.വിജയന്‍ ബി.എല്‍.എസ്. ട്രെയിനര്‍ രഞ്ജീവ് കുറുപ്പ്, ജേസീസ് രാജ്യാന്തര പരിശീലകന്‍ വി. വേണുഗോപാലന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ അമ്പു ഞെക്ലി, കെ. വി. രഘുനാഥന്‍, ജനറല്‍ കണ്‍വീനര്‍ വി. വി. കൃഷ്ണന്‍ , ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, വാര്‍ഡ് അംഗം വിജയലക്ഷ്മി, മനോജ് കരിപ്പോടി , പ്രശാന്ത് മുച്ചിലോട്ട്, ഹരീഷ് പാലക്കുന്ന്, സുജിത്ത് മുച്ചിലോട്ട് എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയില്‍ ട്രാക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, വിനോദ് കുമാര്‍, അശോകന്‍, വിദ്യ , പി. ഭാര്‍ഗവന്‍, മെഹ്‌മൂദ് ഇബ്രാഹിം, മുഹമ്മദ് സാലിം ബേക്കല്‍, സിനി ജെയ്‌സണ്‍, വി. വി. ശിവപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വളണ്ടിയര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.