പുല്ലൂര്‍ :പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തെ ഗുളികന്‍ മരത്തിങ്കാല്‍ ഗുളികന്‍ ദൈവം മഹോത്സവം നടന്നു. രാവിലെ 11 മണിക്ക്.ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട് നടന്നു.തുടര്‍ന്ന് ഗുളികന്‍ ദൈവം ഭക്തജനങ്ങളെ മഞ്ഞള്‍ കുറി നല്‍കി അനുഗ്രഹിച്ചു.പ്രസാദ വിതരണവും നടന്നു. നിരവധി ഭക്തജനങ്ങള്‍ മഹോത്സവത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നു