ഗ്ലോബല്‍ ബി.ടു.ബി. തിരുവനന്തപുരം ചാമ്പ്യന്‍സ് ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കം

തിരുവനന്തപുരം: ഗ്ലോബല്‍ ബി.ടു.ബി. (B2B) നെറ്റ്വര്‍ക്കിന്റെ പുതിയ ശാഖയായ ‘ബി.ടു.ബി. തിരുവനന്തപുരം ചാമ്പ്യന്‍സ്’ ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കമായി. കഴക്കൂട്ടം എസ്.എഫ്.എസ്. ഹോംബ്രിഡ്ജില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ. രാജേഷ് വി.സി. ചാപ്റ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്ലോബല്‍ ബി.ടു.ബി. നെറ്റ്വര്‍ക്ക് സി.ബി.ഡി.ഒ. സോണി എബ്രഹാം, ഏരിയ ഡയറക്ടര്‍ ഗിന്നസ് പി.കെ. കുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാനു സര്‍ദാര്‍ എന്നിവര്‍ സംസാരിച്ചു.ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി നമാസ് ജോഷി (പ്രസി.), ജിഷ്ണുരാജ് (സെക്ര.), പാര്‍വതി, ശ്യാംരാജ് (വൈസ് പ്രസി.), അര്‍ച്ച അരുണ്‍ (ട്രഷ.), ജോസ് മാത്യു (മെന്റര്‍), അബ്ദുള്‍ റഷീദ്, രാജേഷ് ആര്‍.ഒ. (കോ-ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *