രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ വൈവിധ്യങ്ങളായ പരിപാടികളോടെ വായനാ മാസാചരണ പരിപാടികള്‍ക്ക് തുടക്കമായി. പാഠപുസ്തക രചയിതാവും യുവ കവിയുമായ പ്രകാശ് ചെന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി എം എ, പി ടി എ പ്രസിഡന്റ് കൃഷ്ണകുമാര്‍, ഭാഷാ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അനില്‍ തോമസ്, അദ്ധ്യാപകരായ ജിമ്മി ജോര്‍ജ്, നവീന്‍ പി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓഡിയോ ലൈബ്രറി ഉദ്ഘാടനം, പുസ്തക പരിചയം, വായനാ ദിന പ്രതിജ്ഞ, വായനാ മഹത് വചനങ്ങളുടെ പ്രദര്‍ശനം എന്നീ ശ്രദ്ധേയമായ പരിപാടികള്‍ നടത്തി. അമ്മ വായന, വായനാ ക്വീസ്, സ്‌കൂള്‍ തല വായനാ മത്സരം, ബുക്ക് മാര്‍ക്ക് നിര്‍മ്മാണം, പുസ്തക കൈമാറ്റം, വായനാ കോര്‍ണര്‍ രൂപീകരണം തുടങ്ങി അനേകം വേറിട്ട പരിപാടികളാണ് വായനാ മാസത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.