മുച്ചിലോട്ട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് അസംബ്ലി ഹാള്‍ നിര്‍മ്മിച്ചു നല്‍കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിന് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചര ലക്ഷം രൂപ ചെലവില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അസംബ്ലി ഹാള്‍ നിര്‍മ്മിച്ച നല്‍കി. അസംബ്ലി ഹാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് എല്‍. എസ്.ജി.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ പി. ഷാനജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത,അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍കെ. മീന,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം. ജി. പുഷ്പ, വി.ഗീത, ലക്ഷ്മി തമ്പാന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. വി. ലക്ഷ്മി,എസ്. എം. സി ചെയര്‍മാന്‍ കെ. വിശ്വനാഥന്‍, പി.ടി.എ പ്രസിഡണ്ട് എം. രാജീവന്‍, മദര്‍പി. ടി. എ പ്രസിഡന്റ് സവിത എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍ സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപിക എം. അനിത ടീച്ചര്‍ നന്ദിയും പറഞ്ഞു. പായസ വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *