പാലക്കുന്ന് റെയില്‍വേ ലെവല്‍ ക്രോസ് അടച്ചിടും

പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ പ്ലാറ്റുഫോമുമായി ബന്ധപ്പെട്ട പാലക്കുന്നിലെ റെയില്‍വേ ലെവല്‍ ക്രോസ് (നമ്പര്‍ 280 ) അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. 23ന് രാവിലെ 8 ന് അടക്കുന്ന ഗേറ്റ് 24ന് വൈകീട്ട് ആറ് വരെയാണ് അടച്ചിടുക. വാഹനങ്ങള്‍ക്ക് ഉദുമ ഗേറ്റ് വഴിയോ (നമ്പര്‍ 281), തൃക്കണ്ണാട് റെയില്‍വെ അടിപ്പാത വഴിയോ (ആര്‍യുബി 1189എ) യാത്ര ചെയ്യാമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ മംഗലാപുരം അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *