കരുവാടകം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്ര ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കരുവാടകം: കരുവാടകം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ വാര്‍ഷികോത്സവം ഏപ്രില്‍ 19,20,21 തീയതികളില്‍ വിപുലമായ പരിപാടി കളോടെ നടക്കും. ആഘോഷകളുടെ ഭാഗമായി വിവിധ ആദ്യത്മിക തന്ത്രിക കല സാംസ്‌കാരിക പരിപാടികള്‍ നടക്കും. ക്ഷേത്ര സന്നിധിയില്‍ ചേര്‍ന്ന ഭക്ത ജനങ്ങളുടെ യോഗത്തില്‍ ഇതിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ബി.കുഞ്ഞമ്പു നായര്‍ കുറ്റിക്കോല്‍ ചെയര്‍മാന്‍, രാജേഷ് കരുവാടകം കണ്‍വിനര്‍, പി.കെ വേണുഗോപാലന്‍ ഖജാന്‍ജി ആയും തിരഞ്ഞെടുത്തു. യോഗത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.ജി രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷന്‍ ആയിരുന്നു. ബിസി രാധാകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. കൂടാതെ ശിവരാത്രിയോടെന് നു ബന്ധിച്ച് 108 നമ്മപ്രഥക്ഷിണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *