മതക്കം തണ്ണീര്‍ത്തട സംരക്ഷണ പരിപാടി സംഘടിപ്പിച്ചു.

കുറ്റിക്കോല്‍ ജീവനം ജൈവവൈവിധ്യസമിതി,
മുന്നാട് പീപ്പിള്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റ്, കളക്കര രാമകൃഷ്ണന്‍ ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെ കളക്കരയില്‍
‘മതക്കം’ തണ്ണീര്‍ത്തട സംരക്ഷണ പരിപാടി സംഘടിപ്പിച്ചു.
മീത്തല്‍ കളക്കരയിലെ തണ്ണീര്‍ത്തടമായ മതക്കം സന്ദര്‍ശിച്ചു.
പ്രദേശത്തെ പ്രധാന തണ്ണീര്‍ത്തടമായ മതക്കത്തെക്കുറിച്ച് കെ.രാഘവന്‍ നായര്‍,ജീവനം പ്രസിഡന്റ് തമ്പാന്‍ കെ.മീയ്യങ്ങാനം എന്നിവര്‍ വിശദീകരിച്ചു.
തുടര്‍ന്ന് നടന്ന തണ്ണീര്‍ത്തട സംരക്ഷണ ബോധവത്ക്കരണ പരിപാടി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മനോജ് ഉദ്ഘാടനം ചെയ്തു.
നവകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.കെ.രാഘവന്‍ മുഖ്യ പ്രഭാഷണം നടത്തി.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അശ്വതി അജികുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. ബാലകൃഷ്ണന്‍,
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍
ഷജി കെ, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി ഭവിക എ. ആര്‍.,എം.സദാനന്ദന്‍, എന്‍ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
രാമകൃഷ്ണന്‍ ഗ്രന്ഥാലയം പ്രസിഡന്റ് പി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജീവനം സെക്രട്ടറി പി.വി.ശശി സ്വാഗതവും ട്രഷര്‍ എം.രാജേന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *