രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് – ശില്പശാല ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.വൈസ് പ്രസിഡന്റ് പ്രിയാ ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപി കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ എന്നിവര്‍ സംസാരിച്ചു. വയോജന സൗഹൃദ സംസ്ഥാന ലെവല്‍ കോര്‍ഡിനേറ്റര്‍ സൂര്യ ജെ ആമുഖ പ്രഭാഷണം നടത്തി. കില ഫാക്കല്‍റ്റി പപ്പന്‍ കുട്ടമത്ത്ക്ലാസ്സ്എടുത്തു.പഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രഹാം സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി നന്ദിയും പറഞ്ഞു.