കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വായനാവാരാചരണത്തിന്റെ തുടക്കം ശ്രദ്ധേയമായി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സാംസ്‌കാരിക പ്രവര്‍ത്തകനും നോവലിസ്റ്റുമായ സിജോ എം ജോസ് വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേവലമായ പാഠപുസ്തക വായനയില്‍ കവിഞ്ഞ് പ്രകൃതിയെ വായിക്കുന്ന, മാതാപിതാക്കളുടെയും കൂട്ടുകാരുടെയും മനസ്സ് വായിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളായി മാറണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമൃത സന്തോഷ് അധ്യക്ഷയായി.അക്കാദമിക് കോ -ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍. അധ്യാപകന്‍ വി. കെ.രാജേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളായ ഫാത്തിമത്ത് സഫ, അമല്‍ ജി കൃഷ്ണ, പൂജ സുനില്‍,ശ്രീഹിത ശ്രീകുമാര്‍, ശ്രീനന്ദ ആര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.തുടര്‍ന്ന് വായനാവരാചരണത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.