കാഞ്ഞങ്ങാട് : കൊളംബോയില്‍ വെച്ച് നടന്ന രാജ്യാന്തര അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മേഡല്‍ നേടിയ നാടിന്റെ അഭിമാന താരങ്ങളായ കരിന്തളത്ത ദമ്പതികളായ പി വി ബിജു, ടി ശ്രൂതി എന്നിവര്‍ക്ക് കുമ്പളപ്പള്ളി എസ് കെ. ജി എം എ യു പി സ്‌ക്കൂള്‍ മാനേജരുടെയും പി ടി എ യുടെയും നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഉജ്ജ്വല സ്വീകരണം നല്‍കി. അത്ലറ്റിക് മീറ്റില്‍ ശ്രുതി ടി സ്വര്‍ണ്ണ മെഡലും , ബിജു പി വി വെള്ളി മെഡലുമാണ് സ്വന്തമാക്കിയത്. പരിപാടിയില്‍ ഇരുവരെയും സ്‌ക്കൂള്‍ മാനേജര്‍ കെ വിശ്വനാഥന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോളി ജോര്‍ജ്ജ് കെ ഇരുവര്‍ക്കും ബൊക്ക നല്‍കി. പി ടിഎ വൈസ് പ്രസിഡന്റ് ടി സിദ്ധിക്ക്, മദര്‍ പി ടി എ പ്രസിഡന്റ് സിന്ധുവിജയകുമാര്‍ , സീനിയര്‍ അസിസ്റ്റന്റ് ഇന്ദുലേഖ, സ്റ്റാഫ് സെക്രട്ടറി കെ പി ബൈജു എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ വി കെ ഗിരീഷ്, വാസു കരിന്തളം എന്നിവര്‍ സംബന്ധിച്ചു.