കാഞ്ഞങ്ങാട് :ഓരോ വര്‍ഷവും നിരവധി നാഷണല്‍ താരങ്ങളെ സൃഷ്ടിക്കുന്ന കാസര്‍കോട് ജില്ലയില്‍ വടംവലി അക്കാദമി തുടങ്ങണമെന്നും
കാഞ്ഞങ്ങാട്ടെ ഇന്റര്‍സ്റ്റേഡിയം എത്രയും വേഗം പണി പൂര്‍ത്തികരിച്ച് കായിക താരങ്ങള്‍ തുറന്ന് കൊടുക്കണമെന്നും കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ഷാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി അരവിന്ദാക്ഷന്‍ അധ്യക്ഷന്‍ വഹിച്ചു. ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് രതീഷ് വെള്ളച്ചാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസര്‍ പി. രഘുനാഥ്, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ മാത്യു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം അനില്‍ ബങ്കളം എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറില്‍ സുനില്‍ നോര്‍ത്ത് കോട്ടച്ചേരി നന്ദി പറഞ്ഞു.