രാജപുരം: പൂടംങ്കല്ല് താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ എണ്ണം കൂടുന്തോറും ഡോക്ടര്‍മാരുടെ എണ്ണം കുറയ്ക്കുന്നു എന്ന് ജനങ്ങളുടെ ആരോപണം. ഇന്ന് ഉച്ചയ്ക്ക് 12.30 ന് 362 ഒ.പി ടിക്കറ്റ് നല്‍കിയെങ്കിലും ഒന്നര കഴിയുമ്പോഴും 180 രോഗികള്‍ക്ക് മാത്രമാണ് ഡോക്ടറെ കാണാന്‍ സാധിച്ചത്. ആകെ ഇന്ന് ഒപിയില്‍ ഉള്ളത് രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമേ ഉള്ളു എന്ന് നാട്ടുകാര്‍ പറയുന്നു. പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍,കുറ്റിക്കോല്‍ പഞ്ചായത്തിലുള്ളവര്‍ക്ക് ഏക ആശ്രയമായ് ഈ താലുക്കാശുപത്രി കാലാവസ്ഥ വ്യതിയാനം വന്നതു കൊണ്ട് അസുഖം കുടി വരികയാണ്. എന്നിട്ടും അധികാരികള്‍ക്ക് മൗനം.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏക താലൂക്ക് ആശുപത്രിയാണ് പൂടംങ്കല്ലിലുള്ളത്. ഈ ആശുപത്രി പേരില്‍ മാത്രമാണ് താലുക്ക് ആശുപത്രി എന്നാല്‍ താലൂക്കാശുപത്രിയുടെ നിലവാരത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തണം. താലൂക്ക് ആശുപത്രിയുടെ ഈ അവസ്ഥ സമരത്തിലൂടെയും മറ്റു പലപല മാര്‍ഗ്ഗങ്ങളിലൂടെയും അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. ആരോഗ്യവകുപ്പ് എനിയെങ്കിലും കണ്ണ് തുറക്കുമേ എന്ന ചോദ്യമാണ് നാട്ടുകാരുടെത്.