പാലക്കുന്ന്: യാതൊരു മുന്നറിയിപ്പുമില്ലാതെ കോട്ടിക്കുളം റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തലാക്കിയ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ശിലാസ്ഥാപനം കഴിഞ്ഞിട്ടും ഇവിടത്തെ മേല്‍പ്പാല നിര്‍മാണം വൈകുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.പ്രസിഡന്റ് പ്രമോദ് ശ്രീവത്സം അധ്യക്ഷത വഹിച്ചു.എസ്. പി. എം. ഷറഫുദ്ദിന്‍, കുമാരന്‍ കുന്നുമ്മല്‍,പി. എം. ഗംഗാധരന്‍, പി. പി. ചന്ദ്രശേഖരന്‍, എന്‍. ബി. ജയകൃഷ്ണന്‍,മോഹനന്‍ പട്ടത്താന്‍, സതീശന്‍ പൂര്‍ണിമ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികള്‍ : റഹ്മാന്‍ പൊയ്യയില്‍ (പ്രസി.), ആര്‍.കെ. കൃഷ്ണപ്രസാദ് (സെക്ര.), വിശ്വനാഥന്‍ കൊക്കാല്‍ (ട്രഷ.).